Health

വെള്ളരിക്ക ഇഷ്ടമാണോ?ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ്,അമിതമായാൽ മോശം,അറിഞ്ഞിരിക്കാം ഗുണവും ദോഷവും

വളരെയേറെ ജലാംശം അടങ്ങിയ പച്ചക്കറിയാണ് വെള്ളേരിക്ക.ശാരീരികാരോഗ്യത്തിന് വെള്ളരിക്ക കഴിക്കുന്നത് ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരും നിര്‍ദ്ദേശിക്കാറുണ്ട്.വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാൽ വെള്ളരിക്ക അമിതമായി കഴിക്കാൻ പാടില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.ഗുണവും ദോഷങ്ങളും അറിയാം.

ഇത് കൂടാതെ വെള്ളരിക്കയില്‍ ധാരാളം പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ പച്ചക്കറിയായതിനാല്‍ ഭാരം കുറയ്ക്കാനും വെള്ളരിക്ക സഹായകരമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.ചര്‍മ്മ സംരക്ഷണത്തിനുളള ഏറ്റവും മികച്ച ഒന്നായും വെള്ളരിക്കയെ ഉപയോഗിക്കാറുണ്ട്. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെയ്ക്കുന്നത്, കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം മാറാന്‍ സഹായകരമാണ്.

എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നപോല്‍ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല. സൈനസൈറ്റിസ് ഉള്ളവര്‍ വെള്ളരിക്ക ഒഴിവാക്കുന്നതാണ് നല്ലത്.കാരണം വെള്ളരിക്കയില്‍ തണുപ്പിക്കാനുള്ള കഴിവ് അഥവാ കൂളിങ് എഫക്ട് ഉണ്ട്. അതിനാല്‍ സൈനസൈറ്റിസ് ബാധിച്ച ആളുകള്‍ ഇത് കഴിച്ചാല്‍ അവരുടെ പ്രശ്‌നം വര്‍ദ്ധിക്കാനിടയുണ്ട്.ഗര്‍ഭിണികള്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണെങ്കിലും വെള്ളരിക്കയുടെ അമിത ഉപയോഗം ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകും. കാരണം വെള്ളരിക്കയില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്.ഇത്തരത്തില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക്അസൗകര്യമുണ്ടാക്കാം.വെള്ളരിക്ക അമിതമായി കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടും.വെളളരി നാരുകളുടെ നല്ല ഉറവിടമാണ്. പക്ഷേ അമിതമായി കഴിക്കുന്നത് ഏമ്പക്കവും വയറു വേദനയും ഉണ്ടാക്കാം. അതുകൊണ്ട് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അമിത അളവില്‍ വെള്ളരിക്ക കഴിക്കരുത്.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago