India

മുടി തിന്നുന്ന അപൂർവ രോഗം: പതിനേഴുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 2 കിലോ മുടി

ലക്‌നൗ: പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ രണ്ട് കിലോഗ്രാം ഭാരമുള്ള ഒരു ഹെയര്‍ബോള്‍. ലക്‌നൗവിലെ ബൽറാംപൂർ ആശുപത്രിയിലാണ് സംഭവം. പുറത്തെടുത്തു. പെണ്‍കുട്ടി വയറുവേദനയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായിട്ടാണ് ആശുപത്രിയെ സമീപിച്ചത്.

”സംശയനിവാരണത്തിനായി ഞാന്‍ ഒരു എന്‍ഡോസ്‌കോപ്പി നടത്തിനോക്കിയപ്പോഴാണ് ഹെയര്‍ബോള്‍ കണ്ടെത്തിയത്,” ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോ.എസ്.ആര്‍. സമദ്ദര്‍ പറഞ്ഞു. ലക്‌നൗവിൽ ജനിച്ചു വളർന്ന യുവതിക്ക് ജനനം മുതൽ തന്നെ ട്രിച്ചോബെസോവർ എന്ന സ്വന്തം മുടി തിന്നുന്ന അപൂ‌ർവ രോഗം ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഇത് മനസിലായിരുന്നില്ല.

രണ്ട് കിലോഗ്രാം ഭാരവും 20 × 15 സെന്റിമീറ്റര്‍ വ്യാസവുമുള്ള മുടിയുടെ ഈ പന്ത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നര മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഓപ്പറേഷൻ കഴിഞ്ഞ് പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ‌ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

7 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

24 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

24 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago