കേരളത്തിൽ ഇപ്പോഴും പ്രധാന ചർച്ചാവിഷയം സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശം തന്നെയാണ്. നിരവധി സംഘടനകളാണ് പ്രതിഷേധമറിയിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. എന്നാൽ ഷംസീർ ഇതുവരെ മാപ്പ് പറയാൻ തയാറായിട്ടില്ല എന്ന് മാത്രമല്ല, താൻ പറഞ്ഞ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഒരു യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. അന്തംകമ്മികളായ ഹൈന്ദവർ ഇത്കേൾക്കരുത്. കാരണം ഇല്ലാത്ത നട്ടെല്ലിനായ് തപ്പിയിട്ട് കാര്യമില്ലല്ലോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കണ്ടല്ലോ, കേരളത്തിലെ മുഴുവൻ ഹൈന്ദവ വിശ്വാസികളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് യുവാവ് പറയുന്നത്. എരുമേലിയിലെ വാവരുപള്ളി എന്ന മിത്തുകൂടി സി.പിഎം മുൻകൈ എടുത്ത് പൊളിച്ച് നീക്കണമെന്നും യുവാവ് വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. കാരണം, ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ശാസ്ത്രവിരുദ്ധം എന്നാണല്ലോ നേതാക്കൾ പറയുന്നത്. കൂടാതെ, ഗണപതി നിങ്ങൾക്ക് മിത്താണെങ്കിൽ ശബരിമല നിങ്ങൾക്ക് ഒരു കെട്ടുകഥ ആയിരിക്കുമല്ലോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ വർഷാവർഷം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ വന്നുവീഴുന്ന കണക്കില്ലാത്ത പണം എന്തിനാണ് സഖാക്കൾക്ക്? കാരണം, ഗണപതിയും മറ്റും നിങ്ങൾക്ക് മിത്തല്ലേ. കൂടാതെ, നിങ്ങൾക്ക് പണം ഉണ്ടാക്കാനാണെങ്കിൽ ബിവറേജ്ഉം ലോട്ടറിയുമൊക്കെ ഉണ്ട്. അതുകൊണ്ട് നിങ്ങൾക്ക് വിശ്വാസമില്ലാത്ത ദൈവത്തിന്റെ കാണിക്ക വഞ്ചിയിൽ കൈയിടരുതെന്നും യുവാവ് പറയുന്നുണ്ട്. തീവ്രവാദം വളർത്താൻ വേണ്ടി ഹിന്ദുവിന്റെ പോക്കറ്റിൽ കണ്ണുവയ്‌ക്കേണ്ടെന്നും യുവാവ് തുറന്നടിക്കുന്നുണ്ട്. അതേസമയം, നിരവധി പേരാണ് സി.പി.എമ്മിനെതിരെ ഇപ്പോൾ രംഗത്തെത്തുന്നത്. ഷംസീർ ഇനിയും മാപ്പ് മറയാൻ തയ്യാറല്ലെങ്കിൽ പ്രതിഷേധങ്ങൾ കനപ്പിക്കുമെന്ന് തന്നെയാണ് നിവധി ഹിന്ദു സംഘടനകളും മറ്റും വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…