Went into Vandebharat's washroom and pulled on the beedi; As the smoke rose, passengers ran around thinking it was a fire; What happened next!
ദില്ലി: വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന് അറസ്റ്റില്‍. ട്രെയിനിൽ പുക ഉയർന്നതോടെ തീപിടിച്ചതാണെന്ന് കരുതി യാത്രക്കാർ പരക്കം പാഞ്ഞു. എന്നാൽ മറ്റൊരു യാത്രക്കാരൻ ശുചിമുറിയിൽ കയറി ബീഡി വലിച്ചതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളാന്‍ തുടങ്ങി. ഇതാണ് ട്രെയിനില്‍ പുക നിറയാനുള്ള കാരണം. പിന്നീട്, കോച്ചിനുള്ളിലെ എമര്‍ജന്‍സി ഫോണിലൂടെ ട്രെയിനിന്റെ ഗാര്‍ഡിനെ വിവരം അറിയിക്കുകയും വൈകുന്നേരം 5 മണിയോടെ മനുബോലുവില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. തീപിടിച്ചതാണെന്ന് കരുതി സംഭവസ്ഥലത്ത് റെയില്‍വേ പൊലീസ് എത്തിയിരുന്നു.
ട്രെയിനിന്റെ ശുചിമുറിയില്‍ പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇയാളെ റെയില്‍വേ പോലീസ് അദ്ദേഹത്തെ നെല്ലൂരില്‍ തടഞ്ഞുവച്ചു. പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…