കനത്ത മഴയില്‍ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനാവാെത കഷ്ടപ്പെടുകയാണ്.അതിനിടെ ചർച്ചയാവുകയാണ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.എന്നാൽ കേരളത്തിലെ പ്രളയത്തിന് കാരണം പ്രളയജിഹാദ് എന്ന് മാത്രം പറയരുതെന്ന ആ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എംഎൽഎ കെ ടി ജലീൽ.
ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നാണ് ജലീൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെയാണ്…:
അല്ലാഹുവിന്റെ അദാബിന് കാലതാമസം ഇല്ല….
പാലായിൽ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ച് വരുത്തിയത്.
ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഏത് തമ്പുരാനായാലും ഓർക്കണം അവർക്ക് പിന്നിലൊരു ശക്തിയുണ്ടെന്ന്.
മുസൽമാന്റെ ആയുധം പ്രാർത്ഥനയാണ്. ആ പ്രാർത്ഥന നാഥൻ സ്വീകരിച്ചു….
ഈ ദുരന്തത്തിലും ഒറു ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവർക്ക്.
ഇനി ഇത് പ്രളയജിഹാദ് എന്ന് മാത്രം പറയരുത്.
ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കെടി ജലീല്‍ പറയുന്നത്. ഫേസ്ബുക് കുറിപ്പിലൂടെ തന്നെയായിരുന്നു
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും, കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…