Wednesday, April 24, 2024
spot_img

‘ഇനി ഇത് പ്രളയജിഹാദ് എന്ന് മാത്രം പറയരുത്’; പ്രളയമുഖത്തും മതം പറയുന്ന ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി കെ.ടി ജലീൽ

കനത്ത മഴയില്‍ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനാവാെത കഷ്ടപ്പെടുകയാണ്.അതിനിടെ ചർച്ചയാവുകയാണ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.എന്നാൽ കേരളത്തിലെ പ്രളയത്തിന് കാരണം പ്രളയജിഹാദ് എന്ന് മാത്രം പറയരുതെന്ന ആ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് എംഎൽഎ കെ ടി ജലീൽ.

ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നാണ് ജലീൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെയാണ്…:
അല്ലാഹുവിന്റെ അദാബിന് കാലതാമസം ഇല്ല….
പാലായിൽ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ച് വരുത്തിയത്.
ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഏത് തമ്പുരാനായാലും ഓർക്കണം അവർക്ക് പിന്നിലൊരു ശക്തിയുണ്ടെന്ന്.
മുസൽമാന്റെ ആയുധം പ്രാർത്ഥനയാണ്. ആ പ്രാർത്ഥന നാഥൻ സ്വീകരിച്ചു….
ഈ ദുരന്തത്തിലും ഒറു ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവർക്ക്.
ഇനി ഇത് പ്രളയജിഹാദ് എന്ന് മാത്രം പറയരുത്.

ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കെടി ജലീല്‍ പറയുന്നത്. ഫേസ്ബുക് കുറിപ്പിലൂടെ തന്നെയായിരുന്നു

ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും, കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Related Articles

Latest Articles