ഗുവാഹത്തി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പരാമശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയെ ഉപയോഗിച്ച് ബംഗാളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. ബംഗാളിനെ കത്തിക്കാനാണ് ശ്രമമെങ്കിൽ ബിജെപി ഭരിക്കുന്ന അസം, നോർത്ത് ഈസ്റ്റ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും കത്തുമെന്നും മമത ഭീഷണി മുഴക്കിയിരുന്നു
പിന്നാലെയാണ് മമതയുടെ പരാമർശത്തിനെതിരെ ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്. എന്ത് ധൈര്യമുണ്ടായിട്ടാണ് ഈ രീതിയിൽ ഭീഷണി മുഴക്കി സംസാരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” ബംഗാൾ കത്തിച്ചാൽ അസമും കത്തിക്കുമെന്ന് അവർ ഭീഷണി മുഴക്കുന്നു. അസമിനെ ഭീഷണിപ്പെടുത്താനാണോ നിങ്ങളുടെ ശ്രമം. നിങ്ങളുടെ പരാജയപ്പെട്ട രാഷ്‌ട്രീയരീതി വച്ച് ഈ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. ഇപ്പോൾ സംസാരിക്കുന്ന രീതി നിങ്ങൾക്ക് യോജിച്ചതല്ല. ഭിന്നിപ്പിന്റെ ഭാഷയിലാണ് മമത സംസാരിക്കുന്നതെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബംഗാളിൽ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ പുരോഗമിക്കുകയാണ്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…