Don't worry about where to throw sanitary pads and diapers, Acre App is ready; If you book on the app, representatives will come to your home and collect the waste
കൊച്ചി: ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിനായി ആക്രി ആപ്പ് റെഡി. ആപ്പിൽ ബുക്ക് ചെയ്താൽ പ്രതിനിധികൾ വീട്ടിലെത്തി മാലിന്യം ശേഖരിക്കുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ബുക്ക് ചെയ്ത ഉടൻ തന്നെ പ്രതിനിധികളെത്തി വീട്ടിലെ മാലിന്യം എടുത്തുകൊണ്ടു പോകുകയും കൃത്യമായി സംസ്‌കരിക്കുകയും ചെയ്യും.
കളമശേരി, തൃക്കാക്കര നഗരസഭകളിൽ നേരത്തെ വിജയകരമായി നടപ്പിലാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോർപ്പറേഷനിലേക്കും വ്യാപിപ്പിക്കുന്നത്. ഒരു കിലോ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി 45 രൂപയാണ് ചാർജ്. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സൂചികൾ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവയുൾപ്പെടെ ശാസ്ത്രിയ നിർമാർജനത്തിന് ഏറെ ഫലപ്രദമാണ് ആക്രി ആപ്പ്.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആക്രി ആപ്പിന്‍റെ പ്രവര്‍ത്തനം വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് ഉടമകള്‍ ലക്ഷ്യമിടുന്നത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…