Health

ചൂടുകാലത്ത് ഉഷാറാവാൻ! ശരീരം തണുപ്പിക്കുന്ന നല്ല നാടന്‍ പാനീയങ്ങള്‍ ഇതാ…

സാധാരണ ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ നമ്മള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുത്ത പാനീയങ്ങളാണ് കുടിക്കുന്നത്. എന്നാല്‍, ഇവ ശരീരം തണുപ്പിക്കുകയല്ല, മറിച്ച് ശരീരത്തെ കൂടുതല്‍ ചൂടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതിന് പകരം നല്ല നാടന്‍ പാനീയങ്ങള്‍, അതും ഹെല്‍ത്തി ആയിട്ടുള്ള പാനീയങ്ങള്‍ നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

കമ്പ് കൂഴ്

വേനല്‍ക്കാലമായാല്‍ തമിഴ്‌നാട്ടില്‍ മുക്കിലും മൂലയിലും ലഭിക്കുന്ന ഒരു നാടന്‍ ഹെല്‍ത്തി പാനീയമാണ് കമ്പ് കൂഴ്. ഇത് തയ്യാറാക്കുന്നത് നമ്മളുടെ റാഗിയില്‍ നല്ല തൈരും അതുപോലെ, ചോറ്, ഇഞ്ചി, ജീരകം എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല ഹെല്‍ത്തി ഡ്രിങ്ക് ആണ്.

ഇത് കുടിച്ചാല്‍ ശരീരത്തിലെ ചൂട് കുറയ്ക്കാം എന്നത് മാത്രമല്ല, ശരീരം നല്ലപോലെ തണുപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ കമ്പ് കൂഴ് നല്ല കൊണ്ടാട്ടം, അച്ചാര്‍, അല്ലെങ്കില്‍ ചമ്മന്തി എന്നിവ സൈഡ് ഡിഷായി കൂട്ടാവുന്നതാണ്. ഒരു കവില്‍ കമ്പ് കൂഴും ആ കൊണ്ടാട്ടത്തിന്റെ ഒരു പീസും എടുത്ത് കഴിച്ചാല്‍ കിട്ടുന്ന സുഖം ഒരിക്കലും തണുപ്പിച്ചെടുത്ത സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിച്ചാല്‍ നമുക്ക് ലഭിക്കുകയില്ല.

നറുനീണ്ടി

ഇന്ന് കേരളത്തില്‍ വളരെ ഹിറ്റായി വിറ്റഴിഞ്ഞ് പോകുന്ന ഒരു പാനീയമാണ് നറുനീണ്ടി സര്‍ബത്ത്. നറുനീണ്ടി നാരങ്ങാവെള്ളം, അല്ലെങ്കില്‍ നല്ല പാല്‍സര്‍ബത്ത് എന്നിവയെല്ലാം ദാഹം ഇല്ലാതാക്കാന്‍ വളരെ നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ, സന്ധിവേദന ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും ചര്‍മ്മ സംരക്ഷണത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനുമെല്ലാം ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദാഹം അകറ്റാനും ചൂടില്‍ നിന്നും സംരക്ഷണം നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

പഴങ്കഞ്ഞി

ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് കുടിക്കാന്‍ പറ്റിയ ആഹാരമാണ് പഴങ്കഞ്ഞി. തലേദിവസത്തെ ചോറില്‍ വെള്ളം ഒഴിച്ച് വെച്ച് അത് പിറ്റേദിവസം എടുത്ത് അതില്‍ തൈരും ഉള്ളിയും ചേര്‍ത്ത് പച്ചമുളകും എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഈ പഴങ്കഞ്ഞി കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം മറ്റൊരു ആഹാരത്തിനും നല്‍കാന്‍ ഈ വേനല്‍ക്കാലതത് സാധിക്കുകയില്ല. എല്ലാവര്‍ക്കും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ പഴങ്കഞ്ഞി ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും അതുപോലെ, നല്ല ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

ജിഗര്‍താണ്ഡ

പാലടയുടെ ഒരു നേരിയ വകഭേദം എന്നെല്ലാം പറയാം ഇതിനെ. തമിഴ്ന്നാട്ടിലെ മധുരയില്‍ വേനല്‍ക്കാലത്ത് ഫേയ്മസ് ആണ് ജിഗര്‍താണ്ഡ. നല്ല പിങ്ക് നിറത്തിലുള്ള പാലില്‍ ട്രീ ഗം ചേര്‍ത്ത് മുകളില്‍ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ചേര്‍ത്ത് തണുപ്പിച്ച് തരുന്ന ഈ മധുര പാനീയം കുടിച്ചാല്‍ ദാഹം മാറും. ഒപ്പം വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുകയും ചെയ്യും. അത്രയ്ക്കും രുചികരമാണിത്.

സംഭാരം

കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും ഒരുപോലെ വേനല്‍ക്കാലത്ത് ഹിറ്റടിക്കുന്ന പാനീയങ്ങളാണ് സംഭാരം. തമിഴ്‌നാട്ടില്‍ കടുകും വേപ്പിലയും, ഇഞ്ചിയും പച്ചമുളകും കുറച്ച് കായത്തിന്റെ പൊടിയുമെല്ലാം ചേര്‍ത്താണ് സംഭാരം തയ്യാറാക്കുന്നതെങ്കില്‍ കേരളത്തില്‍ മറ്റൊരു രീതിയാണ്. കേരളത്തില്‍ നല്ല മോര് എടുത്ത് അതില്‍ കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും നല്ല ഉള്ളി ചതച്ചതും കല്ലും ചേര്‍ത്താണ് പലയിടത്തും മോരും വെള്ളം തയ്യാറാക്കി എടുക്കുന്നത്.

Meera Hari

Recent Posts

ജൂൺ നാലുവരെ ജാമ്യം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളി

കെജ്‌രിവാളിന് കിട്ടിയ ഇടക്കാല ജാമ്യം ബിജെപിക്ക് നല്ലത് ! കാരണം ഇതൊക്കെയാണ്

43 mins ago

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.…

50 mins ago

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

1 hour ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

2 hours ago

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

2 hours ago