Don't worry! Revenue and Geology Department explained the intrusion of sea in Alappuzha; It is reported that the main part of Varkala beach has also been engulfed by the sea
ആലപ്പുഴ: കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റവന്യു, ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് ആശങ്ക പടർത്തി കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്.
രാവിലെ ആറര മുതലാണ് കടൽ ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടൽ ഉൾവലിഞ്ഞതായി മനസിലായത്. പുലർച്ച മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും പറഞ്ഞത്. ചാകര അവസരങ്ങളിലാണ് സാധാരണയായി കടൽ ഉൾവലിയുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. നേരത്തെയും സമാന രീതിയിൽ കടൽ ഉൾവലിഞ്ഞിരുന്നു.
അതേസമയം, വർക്കലയിലും കടൽ ഉൾവലിഞ്ഞതായി റിപ്പോർട്ട്. ബീച്ചിലെ പ്രധാന ഭാഗത്ത് 25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. വേനൽക്കാല വേലിയിറക്കം സമയത്ത് ഇത് സാധാരണമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ലൈഫ് ഗാർഡുകൾ പറയുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…