Featured

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുക എന്ന് പറയില്ലേ; അത് ഇതാണ് !

എപ്പോഴും കേന്ദ്ര സർക്കാരിനെ കുറ്റം പറയുക എന്നത് കേരള സർക്കാരിന്റെ ശീലമാണ്. കേന്ദ്ര സർക്കാർ എന്തൊക്കെ വികസനങ്ങൾ കൊണ്ടുവന്നാലും അത് ഒരിക്കലും പിണറായിയും അടിമ സഖാക്കളും അംഗീകരിച്ചു നൽകാറില്ല. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അടിച്ചുമാറ്റി കേരള സർക്കാരിന്റേതാക്കി മാറ്റുന്നതിലും അവർ മുൻപന്തിയിൽ തന്നെയുണ്ട്. എന്നാൽ ഇപ്പോഴിതാ, ഇത്രയും നാൾ കുറ്റം പറഞ്ഞു പറഞ്ഞ നടന്ന കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അംഗീകരിച്ചു നൽകുകയാണ് പിണറായി വിജയൻ. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുക എന്നെല്ലാം പറയുന്നത് ശരിയാണെന്ന് ഇത് കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.

കണ്ടല്ലോ…ഇന്നലെ സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സംസാരിക്കവെയാണ് കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അംഗീകരിച്ചു നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ഐ.ടി രംഗത്തും ബഹിരാകാശരംഗത്തും ഇന്ത്യ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. കൂടാതെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് പിണറായി വിജയനും സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, പിണറായി വിജയന് എന്തുപറ്റി എന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. കാരണം പിണറായി വിജയൻ അങ്ങനെ ഇങ്ങനെയൊന്നും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്താത്ത ഒരാളാണ്. ആ പിണറായി വിജയനാണ് ഇപ്പോൾ ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

6 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

6 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

6 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

7 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

8 hours ago