Kerala

ഡോ. എൻ ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന് എറണാകുളത്ത് നടക്കും;ചരിത്രമാകുന്നത് വിചാര വിപ്ലവത്തിലൂടെ സാധാരണക്കാർക്ക് സ്വധർമബോധം പകർന്ന് നൽകിയ അതുല്യ പ്രതിഭ

തൃപ്പൂണിത്തുറ: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന തൃപ്പൂണിത്തുറ ലായം റോഡ് ശ്രീനിവാസിൽ ഡോ.എൻ ഗോപാലകൃഷ്ണൻ (68) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് എറണാകുളത്ത് നടക്കും. വേദം, ഉപനിഷദ്, പുരാണങ്ങള്‍ എന്നിവയില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കിയതിലൂടെ ദേശീയ, അന്താരാഷ്ട്ര ശ്രദ്ധ കവർന്നെടുത്ത വ്യക്തിയാണ്. അധ്യാത്മിക രംഗത്ത് ശോഭിച്ചിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ ജീവിതം കെട്ടിപ്പൊക്കിയത് കടുത്ത ദാരിദ്രത്തോട് പടവെട്ടിയായിരുന്നു. മംഗലാപുരത്തു നിന്നും എറണാകുളത്തെത്തി താമസമാക്കിയ തുളു ബ്രാഹ്മണ കുടുംബാംഗമായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണൻ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാനായാണ് ഡോ.എൻ ഗോപാലകൃഷ്ണന്റെ ജനനം. അക്കാലത്ത് പഠനം മുന്നോട്ടുകൊണ്ടുപോകാനടക്കം അദ്ദേഹം കാര്യമായി ബുദ്ധിമുട്ടി. കടുത്ത ദാരിദ്ര്യത്തോടു പടവെട്ടിയായിരുന്നു അദ്ദേഹം ജീവിച്ചത്. എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിൽ പൂജാരിയായും ദ്വാരക ഹോട്ടലിൽ സപ്ലൈയറായും ജോലി ചെയ്താണു ഡോ.എൻ ഗോപാലകൃഷ്ണൻ തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഏഴ് പേറ്റന്റ് സ്വന്തമായിട്ടുള്ള ഗോപാലകൃഷ്ണൻ സയൻസിൽ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഇന്ത്യൻ ശാസ്ത്രജ്ഞനാണ്. 29 വർഷത്തെ ഗവേഷണ കാലയളവിൽ 50 റിസേർച്ച് പേപ്പറുകൾ രാജ്യാന്തരതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രഗവേഷണത്തിനുള്ള ആറ് പുരസ്‌കാരവും ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിനുള്ള ഒൻപത് രാജ്യാന്തര പുരസ്‌കാരവും രണ്ട് രാജ്യാന്തര ഫെല്ലോഷിപ്പും നേടി.

60 പുസ്തകങ്ങള്‍ എഴുതിയ ഇദ്ദേഹം പ്രഭാഷണങ്ങളുടെ 200 എംപി3 സിഡികളും 50 വീഡിയോ സിഡികളും പുറത്തിറക്കി. ആറായിരത്തിലേറെ പ്രഭാഷണങ്ങള്‍ രാജ്യത്തും വിദേശത്തുമായി നടത്തിയിട്ടുണ്ട്. ഇതില്‍ ടെലിവിഷന്‍ പ്രഭാഷണങ്ങളുടെ മാത്രം ദൈര്‍ഘ്യം 200 മണിക്കൂറിലേറെ വരും. യുഎസ്, യുകെ, കാനഡ, ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കാനഡ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റി ഫെല്ലോയാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറാണ്. ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായിരുന്നു.

ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്‌ച്ച വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു. ഭാര്യ: പരേതയായ രുഗ്മണി. മക്കള്‍: ഹരീഷ്(ഐടി, ബംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ്. സഹോദരങ്ങള്‍: എന്‍. ശ്രീനിവാസന്‍, എന്‍.വാസുദേവന്‍, എന്‍. ബാലചന്ദ്രന്‍, എന്‍.രാജഗോപാല്‍, വനജ ശ്രീനിവാസന്‍.

anaswara baburaj

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

15 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

20 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

46 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 hour ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago