മുംബൈ; സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായലിന്റെ മരണം പുതിയ വഴിത്തിരിവില്‍. പായല്‍ മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത് കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴുത്തിലെ മുറിവും ശരീരത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു അഭിഭാഷകൻ ആരോപിച്ചു.
സാഹചര്യത്തെളിവുകളും കൊലപാതകമാണ് സൂചിപ്പിക്കുന്നത്. കുറ്റവാളികൾ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാൻ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതർ ഉന്നതരായതിനാൽ സാക്ഷികൾ സമ്മർദത്തിലാണെന്ന് പ്രോസിക്യൂട്ടർ ജയ് സിങ് ദേശായി പറഞ്ഞു. ജാതിഅധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാകാനുള്ള സാധ്യതയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ജാതീയമായി അധിക്ഷേപിച്ചതിനെത്തുടർന്നാണു മരണമെന്ന പരാതിയിൽ ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാൻഡേവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിവൈഎൽ നായർ ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥിയായ പായൽ തട്‌വിയെ 22നാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…