Kerala

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും

കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ പോലീസ് സാന്നിധ്യത്തിൽ ഡോ. വന്ദന ദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. അതേസമയം, സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.

സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. കസ്റ്റഡിയിലെടുത്തുള്ള ചോദ്യo ചെയ്യൽ അനിവാര്യമാണെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തൽ. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന പുരുഷ ഡോക്ടറെയാണ് ആക്രമിക്കാൻ ലക്ഷ്യവച്ചതെന്നും സന്ദീപ് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ മർദ്ദിച്ച ശേഷം കൊല്ലാൻ ശ്രമിച്ചപ്പോള്‍ പോലീസിനെ രണ്ടു പ്രാവശ്യം വിളിച്ചുവെന്നാണ് സന്ദീപ് പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

B4 Admin

Recent Posts

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

2 hours ago

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെ നശിപ്പിക്കുന്നു: രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറാൻ കർഷകരോട് പ്രധാനമന്ത്രി

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…

2 hours ago

വെള്ളിത്തിരയിലെ വിസ്മയലൊക്കേഷനുകൾ! ‘ഉയിരേ’യിലെ ബേക്കൽ കോട്ട മുതൽ ‘മണിച്ചിത്രത്താഴി’ലെ ഹിൽ പാലസ് വരെ; സിനിമകളിലൂടെ ലോകമറിഞ്ഞ കേരളം!

സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…

2 hours ago

ടീം യുഡിഎഫ് കടലാസിൽ മാത്രം? അധികാരത്തർക്കം പുകയുന്നു!

ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…

3 hours ago

ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്: വയനാട്ടിൽ നാലുപേർ പിടിയിൽ, ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്

തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ നാലുപേരെ വയനാട്ടിൽ നിന്ന്…

4 hours ago

ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികം: ആദിവാസി പൈതൃകവും തനത് വിജ്ഞാനവും ഉയർത്തിക്കാട്ടി ദില്ലി സർവകലാശാലയിലെ പ്രത്യേക പരിപാടി

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് 2026ന്റെ ഭാഗമായി ആദിവാസി സമൂഹങ്ങളുടെ പൈതൃകവും തനത് വിജ്ഞാന…

4 hours ago