Drinking too much water is a problem! That's all you should drink in a day
നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും വെള്ളത്താല്‍ നിറഞ്ഞതാണ്. വെള്ളം നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിലെ എല്ലാ മാലിന്യങ്ങളും വിഷ വസ്തുക്കളും എളുപ്പത്തില്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ വെള്ളം കുടി കൂടിയാലും ശരീരത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഇതിനെ ഓവര്‍ഹൈഡ്രേഷന്‍ എന്നും അറിയപ്പെടുന്നു.
കൂടുതല്‍ വെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങള്‍
അമിതമായി വെള്ളം കുടിക്കുന്നത് തലച്ചോറിലും ശരീര കോശങ്ങളിലും വീക്കം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ മസ്തിഷ്‌ക കോശങ്ങള്‍ വീര്‍ക്കുമ്പോള്‍, അത് തലച്ചോറില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് ആശയക്കുഴപ്പം, ഉറക്കമില്ലായ്മ, തലവേദന എന്നിവയ്ക്ക് കാരണമാകുന്നു. തലച്ചോറില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍, അത് രക്താതിമര്‍ദ്ദം, ബ്രാഡികാര്‍ഡിയ (കുറഞ്ഞ ഹൃദയമിടിപ്പ്) പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അമിതമായി വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ മോശമായി ബാധിക്കും. സോഡിയം നമ്മുടെ ശരീരത്തിനാവശ്യമായ ഒരു ഇലക്ട്രോലൈറ്റാണ്. ഇത് കോശങ്ങളുടെ അകത്തും പുറത്തുമുള്ള ദ്രാവകത്തെ സന്തുലിതമാക്കുന്നു. അമിതമായി വെള്ളം കുടിക്കുന്നതിലൂടെ, നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയും. ഇങ്ങനെ വരുമ്പോള്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകം കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുകയും അതുവഴി കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുകയും ചെയ്യും. ഈ അവസ്ഥ ഗുരുതരമായാല്‍ ഒരു വ്യക്തി കോമയിലേക്ക് പോകുകയോ മരണം സംഭവിക്കുകയോ ചെയ്യാം.
ഒരു വ്യക്തി ഒരു ദിവസം എത്ര വെള്ളം കുടിക്കണം എന്നത് നിങ്ങള്‍ എത്രത്തോളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു, നിങ്ങളുടെ ശരീരഭാരം എത്ര എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്. ബിഎല്‍കെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി ആന്‍ഡ് യൂറോ ഓങ്കോളജി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. യജ്വേന്ദ്ര പ്രതാപ് സിംഗ് റാണ പറയുന്നതനുസരിച്ച്, സാധാരണ ദിവസങ്ങളില്‍ 3 ലിറ്ററും വേനല്‍ക്കാലത്ത് 3.5 ലിറ്ററും വരെ വെള്ളം കുടിക്കുന്നത് സുരക്ഷിതമാണ്.
കൂടുതല്‍ വെള്ളം കുടിക്കുന്നത് വൃക്കകളെ എങ്ങനെ ബാധിക്കുന്നു?
അമിതമായി വെള്ളം കുടിക്കുന്നതിലൂടെ അമിത ജലാംശം എന്ന പ്രശ്‌നം നേരിടേണ്ടിവരും. ഇത് നമ്മുടെ വൃക്കകളെ നേരിട്ട് ബാധിക്കുന്നു. കിഡ്നിയുടെ ആരോഗ്യം നിലനിറുത്താന്‍ കൂടുതല്‍ വെള്ളം കുടിക്കണം എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് സത്യമല്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ധാരാളം വെള്ളം ഉപയോഗിക്കുമ്പോള്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി വൃക്കകള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് ഒരു ഹോര്‍മോണ്‍ പ്രതികരണത്തിന് കാരണമാകുകയും ശരീരത്തിന് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യും. ധാരാളം വെള്ളം കുടിച്ചിട്ടും നിങ്ങള്‍ മൂത്രമൊഴിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ കിഡ്‌നി അതിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…