Drishtti dhosham can be reversed! Here are the solutions…
ഒരു വ്യക്തിയുടെ നോട്ടത്തിലൂടെ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാകുന്നതിനെയാണ് ദൃഷ്ടിദോഷം എന്നുപറയുന്നത്. ഒരുവൻ്റെ നോട്ടത്തിലൂടെ ദോഷം വ്യക്തിക്കോ അയാളുടെ സ്വത്തിനോ സംഭവിക്കാമെന്നു കരുതപ്പെടുന്നു.കണ്ണേറ്, പൊട്ടിക്കണ്ണ്, കരിങ്കണ്ണ് എന്നീ പല പേരുകളിലും ദൃഷ്ടിദോഷം അറിയപ്പെടും. കുട്ടികളുടെ സൗന്ദര്യവും ഓമനത്തവും ദൃഷ്ടിദോഷം ക്ഷണിച്ചുവരുത്തുമെന്ന വിശ്വാസം മാതാപിതാക്കള്‍ക്കുണ്ട്. അപരിചിതര്‍ കുട്ടികളെ കാണാൻ എത്തുമ്പോള്‍ കുട്ടിയുടെ കവിളത്ത് കറുത്ത പൊട്ട് തൊടുവിക്കുന്നത് ഇതിനെ മറികടക്കാനാണ്. ഇതോടൊപ്പം കരിവളകള്‍ അണിയിക്കുക, പാണലിൻ്റെ ഇലകള്‍ കുഞ്ഞിൻ്റെ ദേഹത്ത് ആരും കാണാതെ സൂക്ഷിക്കുന്നതും പൊതുവായി കാണുന്ന ദൃഷ്ടിദോഷ പരിഹാര മാര്‍ഗങ്ങളാണ്. കുഞ്ഞിൻ്റെ 28 കെട്ട് ചടങ്ങിന് പഞ്ചലോഹം കെട്ടിയ കറുത്ത ചരട് അണിയിക്കുന്നതും ഇതുമായി ബന്ധപ്പെട്ട വിശ്വാസമാണ്.
പുതിയ ഗൃഹം നിര്‍മ്മിക്കുന്ന സമയത്ത് അതിന് മുന്നിലൊരു കോലം വയ്ക്കുന്ന പതിവുണ്ട്. അല്ലെങ്കിൽ ഒരു കുമ്പളങ്ങയോ കള്ളിമുള്‍ച്ചെടിയോ കെട്ടി തൂക്കൂന്നതും നാം കാണാറുണ്ട്. പുതിയ വാഹനം വാങ്ങുന്ന അവസരത്തിൽ വാഹത്തില്‍ ശംഖോ പൂജിച്ച മാലയോ ചാര്‍ത്താറുണ്ട് . ഇതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കഴിയും. ഇവയെല്ലാം ദൃഷ്ടിദോഷം ബാധിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ്.
നവദമ്പതികളും കുട്ടികളും പുറത്തേക്ക് പോയിട്ട് വരുമ്പോള്‍ കുടുംബത്തിലെ മുത്തശ്ശി കണ്ണേറുപറ്റാതിരിക്കാൻ ചെയ്യുന്ന ഒരു ആചാരമാണ് കടകും മുളകും ഉഴിഞ്ഞിടൽ. ഉപ്പും മുളകും കടകും കയ്യിലെടുത്ത് ഓം നമ ശിവായ എന്ന് ചൊല്ലി മൂന്ന് തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളകിൻ്റെ രൂക്ഷഗന്ധം വന്നാൽ മാത്രമാണ് ചടങ്ങ് പൂര്‍ത്തിയാകുന്നത്.
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…