Driving tests could not be conducted in the state even today; Protest by lying down and tying pandals
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല. സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്. സിഐടിയു ഒഴികെയുള്ള സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
തിരുവനന്തപുരം മുട്ടത്തറിൽ ശക്തമായ പ്രതിഷേധമാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ ഉണ്ടായത്. ആരെയും ഡ്രൈവിംഗ് ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇക്കാര്യം ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് സമരക്കാർ പ്രതിഷേധിച്ചു. എറണാകുളത്തും ഡ്രൈവിംഗ് സ്‌കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിച്ചു. ടെസ്റ്റ് പരിഷ്‌ക്കാരങ്ങൾക്കെതിരെ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങൾ ഈ മാസം ഒന്ന് മുതൽ നടപ്പിലാക്കാൻ ആയിരുന്നു ഗതാഗതവകുപ്പിന്റെ തീരുമാനം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവിംഗ് സ്‌കൂളുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് പരിഷ്‌കാരങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുന:രാരംഭിക്കാൻ തീരുമാനിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…