Kerala

“ഇനി തടവുപുള്ളികളെ പോലീസ് പറന്ന് നിരീക്ഷിക്കും”; സംസ്ഥാനത്തെ ജയിലിനുള്ളിൽ ഡ്രോൺ സംവിധാനം ഏർപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി തടവുപുള്ളികളെ പോലീസ് (Kerala Police) പറന്ന് നിരീക്ഷിക്കും. ജയിലുകളിൽ തടവുപുള്ളികളെ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ജയിലുകൾക്ക് കീഴിൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്താനും ഇതോടൊപ്പം പദ്ധതിയുണ്ട്. തടവുപുള്ളികളുടെ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

55 ജയിലുകളിലും മൂന്ന് പേർ വീതമുളള ഇന്റലിജൻസ് സംവിധാനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് ജയിൽ മേധാവി ആഭ്യന്തര വകുപ്പിന് കൈമാറും. അതിനുശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക. ജയിലുകൾക്കകത്തെ സിസിടിവി ക്യാമറകൾ കാര്യക്ഷമമല്ലാത്തതിനെ തുടർന്നാണ് ഡ്രോൺ സംവിധാനം (Drones) ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ പൂജപ്പുര, വിയ്യൂർ, കണ്ണൂർ, എന്നീ സെൻട്രൽ ജയിലുകളിലും, അതീവ സുരക്ഷാ ജയിലുകളായ, ചീമേനി, നെട്ടുകൽത്തേരി എന്നിവിടങ്ങളിലുമാകും പദ്ധതി നടപ്പാക്കുക.

അതേസമയം സുരക്ഷയുടെ ഭാഗമായി കൂടിയാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുന്നത്. ജയിലിനുള്ളിൽ ആഘോഷപരിപാടികൾ നടക്കുമ്പോഴും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ജയിലിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാൻ ബോഡി സ്‌കാനർ ഏർപ്പെടുത്താനും ആലോചനയുണ്ട്. പരോൾ കഴിഞ്ഞ് മടങ്ങുന്നവരിൽ പലരും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായാണ് ജയിലിൽ എത്താറുള്ളത്. ഇത് പിടികൂടുന്നതിന് വേണ്ടി കൂടിയാണ് സ്‌കാനറുകൾ സ്ഥാപിക്കുന്നതെന്നും സൂചനകളുണ്ട്. എന്നാൽ പോലീസിന്റെ ഈ നീക്കത്തോട് ജയിൽ അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല

B4 Admin

Recent Posts

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

46 minutes ago

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

3 hours ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

8 hours ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

8 hours ago

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

19 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

20 hours ago