Thursday, May 16, 2024
spot_img

നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തനം കേരളത്തിൽ സജീവമെന്ന് സൂചന; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) മറ്റൊരു രൂപത്തിൽ തിരിച്ചെത്തുന്നതായി റിപ്പോർട്ട് . ഇതു സംബന്ധിച്ച് വടക്കൻ മലമി മുൻ ഭാരവാഹികളുടെയും മറ്റ് കടുത്ത അനുയായികളുടെയും രഹസ്യയോഗം നടന്നതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.

സിമി നിരോധിക്കപ്പെട്ട് വർഷങ്ങളായെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നാണ് ഈ യോഗത്തോടെ തെളിവായത്. മൂന്നുദിവസം നീണ്ട ക്യാമ്പിൽ മതമൗലികവാദികളും കേഡർ സ്വഭാവമുള്ള സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു എന്നാണ് ലഭിക്കുന്ന സൂചന. വനിതകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ ഉള്ള ഒരാളാണ് ക്യാമ്പ് നയിച്ചത്.

കൂടുതൽ പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന ആവശ്യമുയർന്നു. കൂടുതൽപേർ നിരീശ്വരവാദികൾ ആകുന്നുവെന്ന് വിലയിരുത്തലും ഉണ്ടായി. അനുഭാവികളുടെ പൊതുയോഗം വിളിച്ചു കേൾക്കണമെന്നും എന്നാൽ തീവ്രവാദ സ്വഭാവം വെളിപ്പെടുത്തരുതെന്നും നിർദ്ദേശം വന്നിരുന്നു. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles