തിരുവനന്തപുരം:എ ഐ ക്യാമറയ്ക്ക് പിന്നാലെ നിയമ ലംഘകരെ കുടുക്കാൻ ഡ്രോൺ വേണമെന്ന ശുപാർശയുമായി മോട്ടോർവാഹന വകുപ്പ്. ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മുൻകൂട്ടി മനസിലാക്കി യാത്രക്കാർ ആ സ്ഥലത്ത് എത്തുമ്പോൾ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ടെന്നും അല്ലാത്ത ഇടങ്ങളിൽ അവ പാലിക്കുന്നില്ലെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകിയത്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോഴാണ് പുതിയ ശുപാർശയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
ഡ്രോണിൽ ഘടിപ്പിച്ച ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുക. നിലവിൽ 232 കോടി മുടക്കി സ്ഥാപിച്ച 726ൽ 692 ക്യാമറകൾ മാത്രമെ പ്രവർത്തിക്കുന്നുള്ളു. ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾ കുറവുണ്ടെന്നാണ് എംവിഡിയുടെ വിലയിരുത്തൽ.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…