Drug smuggling into India using drones; The ringleader is Mahsar Iqbal, head of the anti-narcotics division of the Lahore police; The accused reportedly has a cache of weapons from various countries
ഇസ്ലാമബാദ്: ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ലാഹോർ പോലീസിലെ ഉന്നതണെന്ന് പാകിസ്ഥാൻ പോലീസ്. ലാഹോർ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ മേധാവി മഹ്‌സർ ഇക്ബാലാണ് സംഘത്തലവൻ.
കസൂറിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സംഘം ഡ്രോണിൽ മയക്കുമരുന്ന് കടത്തുന്നത്. 30 കിലോഗ്രാം ഹെറോയിനാണ് ഇയാളും സംഘവും കടത്തിയത്. ദുബായിൽ നിന്നാണ് ഇയാൾക്ക് ഇതിനുളള പ്രതിഫലം ലഭിച്ചത്. ഇക്ബാലിന് ലാഹോറിലെ ഡിഫൻസ് ഹൗസിങ് അതോറിറ്റിയിൽ ആഡംബര വില്ലകളും കാറുകളുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളുടെ ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ മുൻകൂർ ജാമ്യം നേടിയതിനാൽ മഹ്‌സർ ഇക്ബാലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ലാഹോർ ഡിഐജി ഇമ്രാൻ കിഷോർ പറഞ്ഞു. മയക്കുമരുന്ന് കടത്തിലൂടെ പോലീസ് ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായും ഡിഐജി വെളിപ്പെടുത്തി.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…