Drugs
കൊട്ടാരക്കര: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കഞ്ചാവ് കേസുമായി രണ്ടുപേർ അറസ്റ്റിൽ. പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്നാണ് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായത്. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ (39) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പോലീസ് നടത്തിയ പരിശോധനയിൽ ആറു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികൾ ഇരുവരിൽ നിന്നും കണ്ടെത്തി. മാത്രമല്ല സംഭവ ദിവസം ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, പിന്തുടർന്നെത്തിയ ഷാഡോ പൊലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
അതേസമയം കഞ്ചാവു പൊതികൾ ചാക്കിൽ സൂക്ഷിച്ച് അമിത വേഗത്തിൽ ബൈക്കിൽ പായുകയായിരുന്ന പ്രതികൾ. ഇവരെ പിന്തുടർന്ന് കൊട്ടാരക്കര എസ്.ഐ ദീപു പള്ളിക്കൽ പ്ലാമൂട് ഭാഗത്തുെവച്ച് പിടികൂടുകയായിരുന്നു. എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹപരിശോധനക്കു ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ കോടതിയിൽ ഹാജരാക്കും.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…