Drunk mafia beat up mother and daughter; Police did not look back!; Even though a complaint was filed with the name of the victim, no action was taken.
തിരുവനന്തപുരം:ലഹരി മാഫിയക്കെതിരെ പോലീസിന് വിവരം നല്‍കിയതിന് അമ്മയ്ക്കും മക്കൾക്കും
ലഹരി മാഫിയ സംഘത്തിന്റെ മർദ്ദനം.പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്.ര്‍ദിച്ചയാളുടെ പേര് സഹിതം പരാതി നല്‍കി 12 ദിവസമായിട്ടും വെഞ്ഞാറമൂട് പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.
ലഹരി മാഫിയയുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുയർന്നു. ലഹരി മാഫിയയെപ്പറ്റി പോലീസിനു വിവരം നല്‍കിയതിന് ഈ മാസം ഏഴിനാണ് അമ്മയ്ക്കും വിദ്യാര്‍ഥിയായ മകള്‍ക്കും മര്‍ദനമേല്‍ക്കേണ്ടി വന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെയും പിടിച്ചില്ല. ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.ലഹരിമാഫിയയെ കുറിച്ചറിഞ്ഞാല്‍ പോലീസിനു വിവരം നല്‍കണമെന്ന സ്കൂളിലെ ബോധവല്‍ക്കരണ ക്ലാസ് കഴിഞ്ഞയുടനെയായിരുന്നു സമീപത്തെ സംഘത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞതെന്ന് അമ്മ ചൂണ്ടിക്കാട്ടി. ഇനിയൊരമ്മയ്ക്കും മകള്‍ക്കും ഈ ഗതിയുണ്ടാകാതിരിക്കാനാണു പോരാട്ടം. പോലീസിന്‍റെ നിലപാടില്‍ ദുഃഖമുണ്ടെന്നു മകളും പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…