ക്ലോഡിയ ഷെയ്ൻഷോം
മെക്‌സിക്കോ സിറ്റി: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിനെ കടന്നു പിടിച്ച് ചുംബിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ഷെയ്ൻബോം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തിയ മദ്യപാനി അവരുടെ തോളിൽ കൈയിടുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ട് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പ്രസിഡന്റിന്റെ സുരക്ഷാ സംഘം ഉടൻതന്നെ ഇയാളെ അവിടെനിന്ന് മാറ്റി. എന്നാൽ, ഷെയ്ൻബോം അയാളോട് സമചിത്തതയോടെ പെരുമാറുകയും കൂടെനിന്ന് ചിത്രമെടുക്കാൻ സമ്മതിക്കുകയും ചെയ്തു. ഇയാൾ ഷെയ്ൻബോമിന്റെ അടുത്തുനിന്ന് പോയതിന് ശേഷം മറ്റു സ്ത്രീകളോടും സമാനമായി പെരുമാറി. ഇതിനെ തുടർന്നാണ് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയത്.
‘ഒരു പുരുഷനും ആ ഇടം ലംഘിക്കാൻ അവകാശമില്ല. ഞാൻ പരാതി നൽകിയില്ലെങ്കിൽ, മറ്റ് മെക്സിക്കൻ സ്ത്രീകൾക്ക് എന്ത് സംഭവിക്കും? പ്രസിഡന്റിനോട് അവർ ഇത് ചെയ്യുമെങ്കിൽ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും എന്ത് സംഭവിക്കും?’ ‘ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അനുഭവിച്ചതും, നമ്മുടെ രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്നതുമായ ഒന്നായതു കൊണ്ടാണ് കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചത്. പ്രസിഡന്റ് അല്ലാതിരുന്നപ്പോഴും ഒരു വിദ്യാർത്ഥിയായിരുന്നപ്പോഴും എനിക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.’- ഷെയ്ൻ ബോം പറഞ്ഞു.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…