തിരുവനന്തപുരം: കേരള പൊലീസിനെക്കുറിച്ച് പഠിക്കാന്‍ ദുബായ് പൊലീസിന്റെ ഇന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി. ശാസ്ത്രിയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്മെന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് അറിയാനാണ് ദുബായ് പൊലീസിലെ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് എത്തിയത്.
പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്, ഐ.ജിമാരായ പി.വിജയന്, ദിനേന്ദ്രകശ്യപ്, ഡി.ഐ.ജിമാരായ പി.പ്രകാശ്, കെ.സേതുരാമന് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ദുബായ് സംഘത്തോട് വിശദീകരിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ഡോം ആസ്ഥാനത്തും ദുബായ് പൊലീസ് സംഘം സന്ദര്‍ശനം നടത്തി.
അതേസമയം കേരളത്തില്‍ സ്മാര്‍ട്ട് സ്റ്റേഷന് തുടങ്ങാന്‍ എല്ലാ സഹായവും ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖാലിദ് അല്‍ മെറി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു. ദുബായിലെത്തി സ്മാര്‍ട്ട് സ്റ്റേഷനുകളെക്കുറിച്ച് പഠിക്കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്മാര്‍ട്ട് സ്റ്റേഷനിലെ എ.ടി.എം പോലുള്ള കിയോസ്കില്‍ സേവനം ലഭ്യമാക്കുന്ന 5 ഭാഷകളില്‍ മലയാളത്തെക്കൂടി ഉള്‍പ്പെടുത്താമെന്നും ദുബായ് പൊലീസ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദുബായ് പൊലീസ് സംഘം കേരളത്തിലെത്തിയത്.
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…