Thursday, November 30, 2023
spot_img

സംസ്ഥാന പൊലീസിനെക്കുറിച്ച്‌ പഠിക്കാന്‍ ദുബായ് പൊലീസ് സംഘം കേരളത്തില്‍

തിരുവനന്തപുരം: കേരള പൊലീസിനെക്കുറിച്ച്‌ പഠിക്കാന്‍ ദുബായ് പൊലീസിന്റെ ഇന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി. ശാസ്ത്രിയ കു​റ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് പദ്ധതി, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച്‌ അറിയാനാണ് ദുബായ് പൊലീസിലെ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് എത്തിയത്.

പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ പി.വിജയന്‍, ദിനേന്ദ്രകശ്യപ്, ഡി.ഐ.ജിമാരായ പി.പ്രകാശ്, കെ.സേതുരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ദുബായ് സംഘത്തോട് വിശദീകരിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ഡോം ആസ്ഥാനത്തും ദുബായ് പൊലീസ് സംഘം സന്ദര്‍ശനം നടത്തി.

അതേസമയം കേരളത്തില്‍ സ്‌മാര്‍ട്ട് സ്റ്റേഷന്‍ തുടങ്ങാന്‍ എല്ലാ സഹായവും ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖാലിദ് അല്‍ മെറി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു. ദുബായിലെത്തി സ്‌മാര്‍ട്ട് സ്റ്റേഷനുകളെക്കുറിച്ച്‌ പഠിക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌മാര്‍ട്ട് സ്റ്റേഷനിലെ എ.ടി.എം പോലുള്ള കിയോസ്കില്‍ സേവനം ലഭ്യമാക്കുന്ന 5 ഭാഷകളില്‍ മലയാളത്തെക്കൂടി ഉള്‍പ്പെടുത്താമെന്നും ദുബായ് പൊലീസ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദുബായ് പൊലീസ് സംഘം കേരളത്തിലെത്തിയത്.

Related Articles

Latest Articles