തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്ര തീരംവഴി കരയിലേക്കു കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴയെത്തിക്കും. ഇതിനു ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കു കളമൊരുക്കുമെന്ന് യുഎസിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു.
തമിഴ്നാടിനും കന്യാകുമാരിക്കും ഇടയില്‍ രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം തെക്കന്‍ കേരളത്തിനു മുകളിലൂടെ അറബിക്കടലിലേക്കു വന്നാല്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും. ചൈനയില്‍ നിന്നുള്ള മഴമേഘങ്ങളും ഈ സമയം ബംഗാള്‍ ഉള്‍ക്കടലില്‍ എത്താനിടയുണ്ട്
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…