ലോസ് ആഞ്ചലസ്: കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടെലിവിഷന്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു.സിബിഎസ് ന്യൂസ് ചാനലിലെ ഏഴു മണി വാര്‍ത്തക്കിടെയാണ് അവതാരകയായ അലിസ കാള്സണ് ഷ്വാര്‍ട്സിന് സ്ട്രോക്ക് വന്നത്.
അലിസ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുവീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അവതാരകരായ നിഷേലും റേച്ചല്‍ കിമ്മുമാണ് ഷോ അവതരിപ്പിച്ചത്. ഇവര്‍ സി.ബി.എസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്സണ് ഷ്വാര്‍ട്സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാള്സന് സമാനമായ അനുഭവം ഉണ്ടായിരുന്നു. മറ്റൊരു ടെലിവിഷന്‍ സ്റ്റേഷനില്‍ ആയിരുന്നപ്പോള്‍ 2014 ലായിരുന്നു സംഭവം. ഹൃദയ വാല്‍വിലെ ചോര്‍ച്ചയാണ് അന്ന് കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ് കാള്സണ് സുഖം പ്രാപിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും മെസേജിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും അവര്‍ നന്ദി പറഞ്ഞു.
വീഡിയോ കാണാം …
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…