റയീസ്
നവകേരള സദസ്സിനിടെ ആള് മാറി മർദ്ദനം മർദ്ദിച്ചതായിപരാതി. തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസിനാണ് മർദ്ദനമേറ്റത്. താൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് റയീസ് ആരോപിച്ചു. കൈക്കും തലയ്ക്കും സാരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് റയീസ്.
ഫോൺകോൾ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയ തന്നെ അഞ്ചുപേർ തടയുകയും ഫോൺ പരിശോധിച്ചതിന് ശേഷം വിട്ടയച്ചതായും തുടർന്ന് പുറത്തേക്ക് നീങ്ങിയ തന്നെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും മര്‍ദനമേറ്റ തനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റയീസ് പറഞ്ഞു.
കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍പ്രവര്‍ത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീന്‍, എളമക്കര സ്വദേശി റിജാസ് എന്നിവരെ സംഘാടകര്‍ മര്‍ദ്ദിച്ചിരുന്നു. ഇവര്‍ക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. വേദിയിൽ മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം.
മഖ്ത്തൂബ് മീഡിയ റിപ്പോര്‍ട്ടറും സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ റിജാസിന്‌റെ പേരില്‍ പോലീസ് കള്ളക്കേസെടുത്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങളെ അക്രമിച്ചതെന്ന് മര്‍ദനമേറ്റ മുഹമ്മദ് ഹനീന്‍ പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…