Kerala

നവകേരള സദസ്സിനിടെ ആള് മാറി മർദ്ദിച്ചതായി പരാതി ! തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു !

നവകേരള സദസ്സിനിടെ ആള് മാറി മർദ്ദനം മർദ്ദിച്ചതായിപരാതി. തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയം​ഗം റയീസിനാണ് മർദ്ദനമേറ്റത്. താൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് റയീസ് ആരോപിച്ചു. കൈക്കും തലയ്ക്കും സാരമായ പരിക്കുകളോടെ ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് റയീസ്.

ഫോൺകോൾ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയ തന്നെ അഞ്ചുപേർ തടയുകയും ഫോൺ പരിശോധിച്ചതിന് ശേഷം വിട്ടയച്ചതായും തുടർന്ന് പുറത്തേക്ക് നീങ്ങിയ തന്നെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും മര്‍ദനമേറ്റ തനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റയീസ് പറഞ്ഞു.

കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്ക്‌ സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍പ്രവര്‍ത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീന്‍, എളമക്കര സ്വദേശി റിജാസ് എന്നിവരെ സംഘാടകര്‍ മര്‍ദ്ദിച്ചിരുന്നു. ഇവര്‍ക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. വേദിയിൽ മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം.

മഖ്ത്തൂബ് മീഡിയ റിപ്പോര്‍ട്ടറും സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ റിജാസിന്‌റെ പേരില്‍ പോലീസ് കള്ളക്കേസെടുത്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങളെ അക്രമിച്ചതെന്ന് മര്‍ദനമേറ്റ മുഹമ്മദ് ഹനീന്‍ പറഞ്ഞു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

8 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

11 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

12 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

12 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

12 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

12 hours ago