During the tour of Eranad Mandal, the locals untied the knot of complaints; Navya Haridas says that success in Wayanad is the need of the times
അരീക്കോട്: വയനാട്ടിൽ നിന്നും പാവങ്ങളുടെ ആശ്രയമായ നരേന്ദ്രമോദി സർക്കാരിൽ നിന്ന് പ്രതിനിധി ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ഏറനാട് മണ്ഡലം പര്യടനത്തിനിടെ അരീക്കോട് പഞ്ചായത്തിൽ കുംഭാര കോളനിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.
കാലങ്ങളായി വയനാട്ടിലെ ജനപ്രതിനിധികൾ കുംഭാര സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് കോളനിവാസികൾ സ്ഥാനാർത്ഥി നവ്യാ ഹരിദാസിനോട് പരാതി പറഞ്ഞു. തങ്ങൾ നേരിടുന്ന അവഗണനയിലുള്ള കടുത്ത അമർഷവും, പ്രതിഷേധവും കോളനി നിവാസികൾ സ്ഥാനാർത്ഥിയുമായി പങ്കിട്ടു. കോളനിവാസികളിൽ പലർക്കും വാസയോഗ്യമായ വീട് ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെയും വീടിനായുള്ള അപേക്ഷകൾ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ക്ഷേമ പെൻഷനുകൾ പലർക്കും ലഭിക്കുന്നില്ല. ശുദ്ധമായ കുടിവെള്ള ക്ഷാമവും കോളനിയെ ദുരിതത്തിലാക്കുന്നു. ഇങ്ങിനെ നിരവധി പരാതികളുമായാണ് കോളനിവാസികൾ സ്ഥാനാർത്ഥിയെ എതിരേറ്റത്.
അതേസമയം ,മൺപാത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ നൽകുന്ന സഹായം കോളനി വാസികളിൽ പലർക്കും ലഭിച്ചതിന്റെ സന്തോഷവും അവർ സ്ഥാനാർത്ഥിയുമായി പങ്കിട്ടു. പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, തുടങ്ങി നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും എന്നാൽ രാഷ്ട്രീയ വിദ്വേഷം കാരണം കേരള സർക്കാർ ഇത് നടപ്പിലാക്കാൻ വൈമുഖ്യം കാണിക്കുകയാണെന്നും, മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ വയനാട്ടിലെ ജനപ്രതിനിധിക്ക് സാധിക്കുന്നില്ലെന്നും, ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ എൻഡിഎ ജനപ്രതിനിധി നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമാവണമെന്നും, വയനാട്ടിലെ എൻഡിഎയുടെ വിജയം കാലഘട്ടത്തിൻറെ ആവശ്യമാണെന്നും സ്ഥാനാർത്ഥി നവ്യ ഹരിദാസ് കോളനിവാസികളെ ഓർമ്മിപ്പിച്ചു.
രാവിലെ തൃക്കളയൂർ മഹാദേവക്ഷേത്ര ദർശനത്തോടുകൂടിയാണ് സ്ഥാനാർത്ഥിയുടെ ഏറനാട് മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്. കിഴിപ്പറമ്പ്, അരീക്കോട്, കുഴിമണ്ണ , കാവനൂർ , എടവണ്ണ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. ബിജെപി നേതാക്കളായ ബി ജെ പി സംസ്ഥാന സമിതി അംഗം കെ.നാരായണൻ, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ,ബിജെ പി ജില്ലാ സെക്രട്ടറി അഡ്വ കെ.പി. ബാബുരാജ്, ഏറനാട് മണ്ഡലം പ്രസിഡണ്ട് വി.ഷാജു, ജനറൽ സെക്രട്ടറിമാരായ ടി. ശശികുമാർ, ടി.പി.സുകമാരൻ, എടവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.രാജൻ, ജനറൽ സെക്രട്ടറിമാരായ ബിജു ഗോപിനാഥ്, അജിത്ത് പി.കെ., മഹിളമോച്ച ഏറനാട് മണ്ഡലം പ്രസിഡണ്ട് ജിഷ , ദേവയാനി, ലീല മാങ്ങാത്തൊടി, പ്രസീത കെ.കെ, ഷിജ്ന വിനോദ്,പാർട്ടി പഞ്ചായത്ത് കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ മാസ്റ്റർ, ജനറൽ സെക്രട്ടറി സുനോജ്, അഡ്വ .പ്രവീൺ, എം.ടി. നാരായണൻ, എന്നിവർ സ്ഥാനാർത്ഥിയെ മണ്ഡല പര്യടനത്തിൽ അനുഗമിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…