During the vehicle inspection, whale vomit worth crores was found; 4 people were arrested
കൊല്ലം:പുനലൂരിൽ വാഹന പരിശോധനയ്ക്കിടെ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദി കണ്ടെത്തി. സംഭവത്തിൽ നാലുപേർ പിടിയിൽ.പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പുനലൂര്‍ പോലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി നാലംഗ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്.
കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. തുടര്‍ന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു. പുനലൂരിലെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു ശ്രമം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. തിമിംഗല ഛര്‍ദ്ദി കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു വനംവകുപ്പ് അറിയിച്ചു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…