India

‘ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ല’; എയ‍ർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയിൽ വലഞ്ഞത് 350-ഓളം യാത്രക്കാർ

ജയ്പുർ: എയ‍ർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയി മൂലം വലഞ്ഞത് 350 യാത്രക്കാര്‍. ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. എന്നാൽ, പിന്നീട് അനുമതി ലഭിച്ചിട്ടും പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയായിരുന്നു.

പൈലറ്റ് വിമാനം പറത്തില്ലെന്ന് അറിയിച്ചതോടെ 350ഓളം യാത്രക്കാര്‍ ജയ്പുര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. മൂന്ന് മണിക്കൂറോളം യാത്രക്കാര്‍ക്ക് ജയ്പുര്‍ വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നു. ദില്ലി വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പുലര്‍ച്ചെ നാലിന് ലാൻഡ് ചെയ്യേണ്ട AI-112 വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്.

ഏകദേശം പത്ത് മിനിട്ടോളം ആകാശത്ത് കറങ്ങി വിമാനമിറക്കാൻ സാധിക്കുമോയെന്ന് നോക്കിയ ശേഷമാണ് ജയ്പൂരിലേക്ക് തിരിച്ച് വിട്ടത്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ലണ്ടനില്‍ നിന്നുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.

ഒപ്പം ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ട മറ്റ് വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എന്നാല്‍, എയർ ഇന്ത്യ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടിയാണ് ഇനി വിമാനം പറത്താൻ കഴിയില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ജയ്പുര്‍ വിമാനത്താവളത്തിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരോട് ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം നിരവധി പേര്‍ ജയ്പുര്‍ വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗം ദില്ലിയിലേക്ക് തിരിച്ചു. പകരം ജീവനക്കാരെ ഏർപ്പാടാക്കിയ ശേഷം മറ്റുള്ളവർക്ക് അതേ വിമാനത്തിൽ തന്നെ പിന്നീട് ദില്ലിയിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കി.

anaswara baburaj

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

17 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

32 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

49 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago