ദില്ലി: സമാജ് വാദി പാർട്ടി എംപി അസംഖാൻ ലോക് സഭയിൽ നടത്തിയ അശ്ലീല ചുവയുള്ള പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവി. അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല, ജയപ്രദക്കെതിരെ പറഞ്ഞത് എല്ലാവർക്കും അറിയാവുന്നതാണ്. ലോക് സഭയിൽ ഇരിക്കാൻ അസംഖാന്‍ അവകാശമില്ല, അസംഖാനെ സ്പീക്കർ പുറത്താക്കണം. എംപി മാപ്പു പറയണമെന്നും രമാദേവി ആവശ്യപ്പെട്ടു.
സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ രമാദേവി സഭ നിയന്ത്രിച്ച് ചെയറിലിരിക്കവെയാണ് അസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം. ഇതിനുപിന്നാലെ പരാമര്‍ശത്തിനെതിരെ രാമാദേവി രംഗത്തെത്തി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാന്‍റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു.
ഇതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തി. അസംഖാന്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ലയും അസംഖാനെതിരെ ശക്തമായി രംഗത്തുവന്നു. അസംഖാന്‍ സഭയില്‍ മാപ്പുപറയണമെന്ന് ഓം ബിര്‍ല ആവശ്യപ്പെട്ടു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…