ആലപ്പുഴ: വീട്ടമ്മയെ പീഡിപ്പിച്ച് പീഢന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നിലാണ് സംഭവം നടന്നത്. കറ്റാനം ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗം സുനീഷ് സിദ്ധിക്കാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ വീട്ടമ്മയിൽ നിന്നും 50,000 രൂപ വരെ തട്ടിയെടുത്തതായും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പീഡിപ്പിച്ച കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്നും ഇയാൾ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് പറഞ്ഞിരുന്നു.
ഏറെനാളായി ഇയാൾ തന്നെ ഭീഷണിപ്പെടുത്തി വരികയാണെന്നും ഒടുവിൽ ഇത് സഹിക്കാനാകാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ പിടിയിലായ സുനീഷ് ഡി.വൈ.എഫ്.ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി പറയുന്നു.
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…