പ്രതീകാത്മക ചിത്രം
പ്രധാനമന്ത്രിയോട് ചോദിക്കാൻ തയ്യാറാക്കിയ 100 ചോദ്യങ്ങളില്‍ ആദ്യത്തെ 10 എണ്ണം ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടിയില്‍ അവതരിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.ഇതിനായി പരിപാടിക്കെത്തിയവര്‍ക്ക് ഡിവൈഎഫ്‌ഐ ചോദ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍ ഇ പി ജയരാജന്റെ പ്രസംഗം കഴിഞ്ഞതോടെ ചോദ്യം ചോദിക്കാനായി ഏല്‍പ്പിച്ച പ്രവര്‍ത്തകരെല്ലാം മൂട്ടിലെ പൊടിയും തട്ടി സ്ഥലംവിട്ടു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെത്തന്നെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമാണ് ഉദ്ഘാടനം ചെയ്തത്.
അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടി വൻ വിജയമായി.രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ പരിപാടിയുടെ പേര് അന്വർത്ഥമാക്കി മലയാള സിനിമയിലെ താരങ്ങളും ഗായകരും അണിചേർന്നു. ബിജെപി നേതാവു കൂടിയായ നടൻ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരും പ്രധാന മന്ത്രിയുമായി വേദി പങ്കിട്ടു.ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിൽ സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുമ്പ് നവ്യ നായരുടെ നൃത്തവും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ നടന്നിരുന്നു. തേവര ജംക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിൽ എത്തിയത്. പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടും ആവേശഭരിതരാക്കിക്കൊണ്ടും തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാൽനടയായി സഞ്ചരിച്ചു.
യുവം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോൺക്ലേവുകൾ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതിൽ ആദ്യത്തേതാണു കൊച്ചിയിൽ ഇന്നു നടന്നത്.
യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവം’ ജനറൽ കൺവീനർ സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, കൺവീനർമാരായ കെ.ഗണേഷ്, എസ്.ജയശങ്കർ എന്നിവരും വേദി പങ്കിട്ടു.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…