ദില്ലി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ(EAM Jaishankar to visit Germany, France from February 18 to 23). 23 വരെയാണ് സന്ദർശനം നടക്കുക. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂനിച്ച് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമനിയിലെ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇന്തോ-പസഫിക് വിഷയം ആസാദി കാ അമൃത് മഹോത്സവ് എന്നിവയുമായി ബന്ധപ്പെട്ടും എസ്. ജയശങ്കർ ചർച്ച നടത്തും. രണ്ട് ദിവസത്തേക്കാണ് ജർമനിയിലുണ്ടാകുക. അതേസമയം ഫെബ്രുവരി 20നാണ് വിദേശകാര്യമന്ത്രി പാരീസിലെത്തുന്നത്. അവിടെ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും.
അതോടൊപ്പം ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം സംസാരിക്കും. വിവിധ പരിപാടികൾക്കായി മൂന്ന് ദിവസമാണ് വിദേശകാര്യ മന്ത്രി ഫ്രാൻസിലുണ്ടാകുക. സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 23ന് വിദേശകാര്യ മന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…