ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.
12-ാം മിനിറ്റില്‍ ആന്തണി പില്‍കിങ്ടണും 39-ാം മിനിറ്റില്‍ ജാക്വസ് മഗോമയും 88-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൈറ്റ് എനോബകാരേയുമാണ് കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയത്.
ഒഡിഷയുടെ ആശ്വാസ ഗോള്‍ ഇന്‍ജുറി ടൈമില്‍ ഡിയഗോ മൗറീസിയോ നേടി.
മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്‌വാദിന്റെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഒഡിഷ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍. ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ഹെഡറിലൂടെ പില്‍കിങ്ടന്‍ വലയിലെത്തിക്കുകയായിരുന്നു.
39-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്നാണ് മഗോമ സ്‌കോര്‍ ചെയ്തത്. ഇടതു ഭാഗത്തു നിന്ന് പന്ത് ലഭിച്ച മഗോമ ഒറ്റയ്‌ക്കൊരു മുന്നേറ്റത്തിലൂടെ ഒഡിഷ ഡിഫന്‍ഡര്‍മാരെ മറികടന്ന് കരുത്തുറ്റ ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
88-ാം മിനിറ്റില്‍ മികച്ച ടീം വര്‍ക്കിലൂടെയായിരുന്നു എനോബകാരേ സ്‌കോര്‍ ചെയ്തത്. ഒഡിഷ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി മികച്ച പാസുകളുമായി കളിച്ച ഈസ്റ്റ് ബംഗാളിനായി ഒടുവില്‍ പന്ത് ലഭിച്ച എനോബകാരേ സ്‌കോര്‍ ചെയ്യുകയായിരുന്നു.
ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ മികച്ച പ്രകടനവും ഈസ്റ്റ് ബംഗാളിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഗോളെന്നുറച്ച നാലിലേറെ അവസരങ്ങളാണ് ദേബ്ജിത്ത് രക്ഷപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയ ഒഡിഷ രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാനുവല്‍ ഒന്‍വുവും ഡിയഗോ മൗറീസിയോയും ചേര്‍ന്ന് മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം ഒഡിഷയെ പിന്തുടരുകയായിരുന്നു. ഒന്‍വുവും മൗറീസിയോയും ഈസ്റ്റ് ബംഗാള്‍ ബോക്‌സില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങില്‍ പിഴയ്ക്കുകയായിരുന്നു. ഒഡിഷ താരങ്ങളുടെ നാലോളം ഷോട്ടുകളാണ് പോസ്റ്റിലിടിച്ച് മടങ്ങിയത്.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…