East Gippsland Celebrates Diwali for the First Time in a Historic Event
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ നടന്ന 144-ാമത് ബെയർൺസ്‌ഡെയിൽ ഷോയുടെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ഷയർ കൗൺസിലും ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ മലയാളി അസോസിയേഷനും (EGMA) സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ടാസ്മാനിയ സംസ്ഥാനങ്ങളിലെ ഇന്ത്യൻ കോൺസൽ ജനറൽ അനീഷ് രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിലെ ജനങ്ങൾക്ക് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.
EGMA അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. അസോസിയേഷനിലെ പെൺകുട്ടികൾ അവതരിപ്പിച്ച ദീപാവലി പ്രമേയത്തിലുള്ള ഫ്യൂഷൻ ഡാൻസ് കാണികളുടെ പ്രത്യേക പ്രശംസ നേടി. വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ, സംഗീതപരിപാടികൾ, ഫയർ ഡാൻസ് എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി. രാത്രിയിൽ ആകാശത്ത് വർണങ്ങൾ വിരിയിച്ച ദീപാവലി വെടിക്കെട്ട് കാണികൾക്ക് അവിസ്മരണീയമായ അനുഭവമായി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് സംഘാടകരും പങ്കെടുത്തവരും ചേർന്ന് ആഘോഷം വിജയകരമാക്കിയത്.
എംപി ടീം ബുൾ, മേയർ ജോഡി ആഷ്‌വർത്ത്, ഡെപ്യൂട്ടി മേയർ ടോം ക്രൂക്ക്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിയോണ വീഗാൾ, പ്രോഗ്രാം കൺവീനർ തരുണ്‍ ബജാജ്, EGMA ഭാരവാഹികളായ ശരത് ശങ്കർ, ചിറ്റു സണ്ണി, ബെൻസൺ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ആഘോഷം, ഓസ്‌ട്രേലിയൻ സമൂഹത്തിൽ ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമായി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…