കിന്‍സാഷ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലധികമായെന്ന് റിപ്പോര്‍ട്ടുകള്‍. കോംഗോ ആരോഗ്യമന്ത്രി ഓളി ഇലുങ്ക ഈ കണക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 2014-2016 വര്‍ഷത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് പിടിപെട്ട് 11,300 പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ഇത്രയേറെ പേര്‍ എബോള ബാധിച്ച് മരിക്കുന്നത് കോംഗോയിലാണ്.
പനിയെത്തുടര്‍ന്നുള്ള രക്ത സ്രാവമാണ് മരണത്തിന് കാരണമാകുന്നത്. ഇതുവരെ ഒരുലക്ഷം പേര്‍ക്ക് കോംഗോയില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധമരുന്ന് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ പെരുകുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമറൂണ്‍ സ്വദേശിയായ എപ്പിഡെമിയോളജിസ്റ്റ് കഴിഞ്ഞമാസം പ്രദേശവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങള്‍ മൂലം രണ്ട് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ എബോള ബാധിത മേഖലകളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…