കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്.ജില്ലാവരണാധികാരിക്ക് ഉടന്‍ വിശദീകരണം നല്‍കുമെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. കശുവണ്ടി ഫാക്ടറികളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.
ശബരിമല യുവതി പ്രവേശനം, സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന, ചര്‍ച്ച് ആക്ട് എന്നിവയുടെ പേരില്‍ നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു എല്‍ഡിഎഫിന്‍റെ പരാതി.
പ്രസംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നും വിശദീകരണം ഉടന്‍ നല്‍കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…