India

ഇന്ത്യയിലുടനീളം എയർടെൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു: വിശദീകരണവുമായി കമ്പനി രംഗത്ത്

ദില്ലി: രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ച ഡാറ്റാ കണക്റ്റിവിറ്റിയില്‍ തടസ്സം നേരിട്ടതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നെറ്റ് വർക്ക് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ സേവനങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായെന്നും ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നതായും- അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും മൊബൈല്‍ ഡാറ്റാ സേവനങ്ങളും തകരാറിലായതായി നൂറുകണക്കിന് ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ടത്. രാജ്യത്ത് എയര്‍ടെലിന്റെ മൊബൈല്‍ ഇന്റര്‍നെറ്റിനെയും , ബ്രോഡ്ബാന്‍ഡ്, വൈഫൈ സേവനങ്ങളിലും തടസം നേരിട്ടതായി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ഞങ്ങളുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഒരു ചെറിയ തടസ്സമുണ്ടായി, നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനായി ഞങ്ങൾ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു,’- എയര്‍ടെല്‍ ട്വിറ്ററില്‍ കുറച്ചു.

അതേസമയം ദില്ലി, മുംബൈ, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം മൊബൈല്‍ നെറ്റ് വർക്ക് പോലും പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 11:30 മുതലാണ് പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്. തടസ്സം അനുഭവപ്പെടുന്നതിനുള്ള കാരണം എന്താണ് എന്ന് ഇപ്പോഴും അറിവായിട്ടില്ല. തടസ്സത്തിന്റെ കാരണം പരിശോധിച്ച് വരുകയാണെന്ന് എയര്‍ടെല്‍ അറിയിച്ചു.

B4 Admin

Recent Posts

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

19 minutes ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

45 minutes ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

52 minutes ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

15 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

16 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

16 hours ago