തിരുവനന്തപുരം: കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ്,റഷീദ്,അനി കുട്ടൻ,അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.
അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാർപ്പിക്കാനും ജയില്‍ അധികൃതർ ആലോചിക്കുന്നുണ്ട്. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതർ അറിയിച്ചു.
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…