ED raids house of Trinamool Congress leader and gang leader Shahjahan Sheikh's aide who gang-raped Hindu women in Sandeshkhali; Investigation into job guarantee scheme corruption case; Information of massive corruption is coming out
കൊൽക്കത്ത: സന്ദേശ്ഖലിയിൽ ഹിന്ദു സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടാനേതാവുമായ ഷാജഹാൻ ഷെയ്‌ഖിന്റെ സഹായിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്. MGNREGA സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഷാജഹാൻ ഷെയ്ഖുമായി അടുത്ത ബന്ധമുള്ള വ്യവസായിയുടെ വീട്ടിലാണ് പരിശോധന നടക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഹൗറ സ്വദേശിയായ ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇന്ന് പുലർച്ചെയാണ് ഇഡി അധികൃതർ ഹൗറയിലുള്ള ഇയാളുടെ വസതിയിലെത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് അധികൃതർ പറയുന്നു. എംജിഎൻആർഇജിഎ സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ഒരാഴ്ചയ്‌ക്കിടെ നടത്തുന്ന രണ്ടാമത്തെ റെയ്ഡാണ് ഇത്.
ഈ ആഴ്ച ആദ്യം കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞ ചില സർക്കാർ ജീവനക്കാരുടേയും പഞ്ചായത്ത് അംഗങ്ങളുടേയും വീടുകളിലാണ് പരിശോധന നടത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മമത നിരന്തരം കേന്ദ്രവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഫണ്ട് നൽകിയില്ലെന്ന തൃണമൂലിന്റെ ആരോപണം ശരിയല്ലെന്നും, സംസ്ഥാന സർക്കാരിന്റെ അഴിമതിയുടെ നേർചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ബിജെപിയും ആരോപിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…