India

രാത്രിയിൽ വാരണാസിയിലെ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രി, കൂട്ടിന് യോഗിയും! ചിത്രം വൈറൽ!!

ലക്‌നൗ: തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിൽ രാത്രി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത്. രാത്രി 11 മണിക്ക് യുപിയിലെ തെരുവിലൂടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടന്നു. ഒപ്പം പ്രധാനമന്ത്രി നാലുവരി പാത പരിശോധിക്കുകയും ചെയ്തു. കുറച്ച് നേരം റോഡിൽ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയതത്.

കഴിഞ്ഞ ദിവസം രാത്രി ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് മണ്ഡലത്തിൽ 13,202 കോടിയിലധികം വരുന്ന വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും.

11,972 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും 2,195 കോടിയുടെ 12 പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. കൂടാതെ, ബിഎച്ച്യുവിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇവിടെ കാശി സൻസദ് ഗ്യാൻ പ്രതിയോഗിത, കാശി സൻസദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സൻസദ് സംസ്‌കൃത പ്രതിയോഗിത എന്നിവയിലെ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും. വാരണാസിയിലെ സംസ്‌കൃത വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ, യൂണിഫോം സെറ്റുകൾ, സംഗീതോപകരണങ്ങൾ, മെറിറ്റ് സ്‌കോളർഷിപ്പുകൾ എന്നിവയും അദ്ദേഹം വിതരണം ചെയ്യും.

നിരവധി റോഡ് പദ്ധതികളുടെ ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആരംഭം കുറിക്കും. വാരണാസി-ജോൺപൂർ റെയിൽ സെക്ഷനിൽ റെയിൽവേ മേൽപ്പാലത്തിന്റെ (ROB) നിർമ്മാണത്തിനും വാരണാസി-റാഞ്ചി-കൊൽക്കത്ത എക്സ്പ്രസ് വേ പാക്കേജ്-1 ന്റെ നിർമാണത്തിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മേഖലയിലെ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സേവാപുരിയിൽ എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago