പ്രതീകാത്മക ചിത്രം
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി വ്യക്തമാക്കി.
“മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ തളളിയിരുന്നു. ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തിൽ അനുചിതമാണ്. അന്വേഷണം പ്രാരംഭ ദിശയിൽ മാത്രമാണ്. ഇസിഐആർ രജിസ്റ്റർ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയിൽ വിചാരണ നേരിടേണ്ടിവരാൻ സാധ്യതയുണ്ട്” ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…