ED ED report about rauf sharif .
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. പൗരത്വബില്‍ വിരുദ്ധസമരങ്ങള്‍ക്ക് ഈ പണമുപയോഗിച്ചെന്നും ഈ ഇടപാടുകളില്‍ വിശദ അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമായിട്ടാണ് ഇ.ഡി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് പണമെത്തുന്നുവെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് കാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഹാഥ്‌റസിലേക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇ.ഡി പറയുന്നു. ഹാഥ്‌റസില്‍ ഒരു കലാപത്തിനുള്ള ശ്രമം നടന്നു. വിശദാംശങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി.
രണ്ടു കോടി 21 ലക്ഷം രൂപ റൗഫിന്‍റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തി. ദില്ലി കലാപ സമയത്തെ പണമിടപാടുകളും അന്വേഷണത്തിലാണ്. തനിക്ക് ഒമാനില്‍ കയറ്റുമതി സ്ഥാപനമുണ്ടെന്നും അതില്‍ നിന്നാണ് പണം വന്നിരിക്കുന്നതെന്നും റൗഫ് കോടതിയെ അറിയിച്ചു. അതേസമയം തന്നെ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു. കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്‍റെ അക്കൗണ്ടിലേക്ക് ലോക്ഡൗണ്‍ സമയത്ത് പോലും 50 ലക്ഷം രൂപയെത്തിയെന്നും ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒമാനില്‍ ട്രേഡിങ് കമ്പനി മാനേജരായ തന്‍റെ അക്കൗണ്ടിലെ പണം ബിസിനസില്‍ നിന്നുള്ളതാണെന്നാണ് റൗഫിന്‍റെ വാദം. എന്നാൽ ഈ വാദങ്ങളെയൊക്കെ ഖണ്ഡിച്ചുകൊണ്ടുള്ള വാദമുഖങ്ങളാണ് കോടതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചിരിക്കുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…