എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്ബിനെതിരെയും ആയിരത്തോളം ട്വന്റി ട്വന്റി പ്രവർത്തകർക്കെതിരെയും കേസെടുത്ത് പോലീസ്. ദീപുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 1000 പേർക്കെതിരെയാണ് ഗതാഗത തടസം സൃഷ്‌ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും പോലീസ് കേസെടുത്തത്. ദൃശ്യങ്ങൾ പരിശോധിച്ച് നോട്ടീസ് അയക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പോലീസിന് കിട്ടിയേക്കുമെന്നാണ് സൂചന. തലയ്ക്ക് പിന്നിൽ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. തുടർ നടപടികളിലേക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കടക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി അറസ്റ്റിലായ നാലു സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ കോടതിയെ സമീപിക്കും. കൊലപാതകം ആസൂത്രിതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത പോലീസ് കാവലും എർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണാമായതെന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. കൂടാതെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി. കരൾരോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പറയുന്നത്.
കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ കൊലക്കുറ്റം ചുമത്തി കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് ട്വന്റി ട്വന്റി പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…