CRIME-KEARLA-TODAY
ഈജിപ്ത്: സുഹൃത്തായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അല്‍ മന്‍സൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്‌റഫ് എന്ന പെണ്‍കുട്ടിയെ മുഹമ്മദ് ആദല്‍ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്.
കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും കോടതി വേഗത്തിലാക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ അറിയിച്ചു. പൊതുജനത്തിന് ഇതൊരു മുന്നറിയിപ്പാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം ഈജിപ്ഷ്യന്‍ പീനല്‍ കോഡ് അനുസരിച്ച് പ്രാഥമിക കോടതി വിധിയായത് കൊണ്ട് പ്രതിക്ക് അപ്പീലുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ അതിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രതിയുടെ ഫോണില്‍ നിന്ന് കൊലപാതകം നടത്തുമെന്ന സൂചനകളും കണ്ടെത്തിയിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…