India

ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറും: സുപ്രധാന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കൂറുമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെരംപോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.

‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നുവെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളെ ചതിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതാ ബാനര്‍ജിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു.

തൃണമൂലിന്റെ ഗുണ്ടകള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തടയുകയാണെന്ന് മോദി ആരോപിച്ചു. ബിജെപി നേതാക്കളെ അവര്‍ ആക്രമിക്കുകയാണ്. നേതാക്കളെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം; ആശങ്ക ഒഴിയുന്നില്ല! കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടർന്നു; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…

10 seconds ago

അയോദ്ധ്യയിലെത്തി രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു

ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…

3 mins ago

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

16 mins ago

മേയർ-ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ; 5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…

21 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കുഴൽനാടൻ്റെ ഹർജിയിൽ വിജിലൻസ് വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

1 hour ago

ഭാരതം ഇനി ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രം !

ഭാരതം ഇനി ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രം !

1 hour ago